Skip to main content

ഉപഭോക്തൃ ബോധവല്‍ക്കരണ ക്ലാസ് ജൂലൈ 29 ന്  (ചൊവ്വ)

ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ചുള്ള അവബോധം പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനും ജൂലൈ 29 ന് (ചൊവ്വ) രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തുന്നു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ അംഗം അഡ്വ. നിഷാദ് തങ്കപ്പന്‍ എന്നിവര്‍ പങ്കെടുക്കും. അഡ്വ. ആര്‍ ഗോപീകൃഷ്ണന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഗിരിജ മോഹന്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

date