അപേക്ഷ ക്ഷണിച്ചു
കേരളാ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലീഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ മികച്ച വിജയം നേടിയവര്‍ക്കും കലാകായിക സാംസ്‌കാരികരംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സിബിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും ബിരുദ/ബിരുദാനന്തര പ്രെഫഷണല്‍ കോഴ്‌സുകള്‍ക്ക് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കേറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ് ബുക്ക്, വിദ്യാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബര്‍ 30. വെബ്‌സൈറ്റ്: www.peedika.kerala.gov.in ഫോണ്‍: 0468 2223169
- Log in to post comments