Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍: പുതുതായി പേര് ചേർക്കാൻ  12,717 അപേക്ഷകള്‍ 

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പത്തനംതിട്ട ജില്ലയില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 12,717 പേര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചു. നിലവിലുള്ള പട്ടികയിലെ വിവരങ്ങള്‍ തിരുത്തുന്നതിന് 207 അപേക്ഷകളും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് പേരുമാറ്റത്തിന് 1133 അപേക്ഷകളുമാണ്  ജൂലൈ 31 (വ്യാഴം) വൈകിട്ട് 6.30 വരെ സമര്‍പ്പിച്ചിട്ടുള്ളത്.

date