Post Category
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ ന്യൂനപക്ഷ വിഭാഗത്തിലുള്ള വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നതിനുള്ള അപേക്ഷ തീയതി ഓഗസ്റ്റ് 20 വരെ നീട്ടി. വീടിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായം. ബിപിഎല്‍ കുടുംബകാര്‍ക്ക് മുന്‍ഗണന. സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെന്ററില്‍ നേരിട്ടോ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടര്‍ എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തരമോ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.minoritywelfare.kerala.gov.in
date
- Log in to post comments