Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തെറാപ്പിസ്റ്റ് (പുരുഷന്‍)-യോഗ്യത:   ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് അല്ലെങ്കില്‍  ചെറുതുരുത്തി സിസിആര്‍എഎസ്ന്റെ ഒരു വര്‍ഷ ആയുര്‍വേദ പഞ്ചകര്‍മ ടെക്‌നിഷ്യന്‍ കോഴ്സ്. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 14,700 രൂപ.
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍- യോഗ്യത ഹയര്‍ സെക്കന്‍ഡറി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, എംഎസ് ഓഫീസ്. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 10,500 രൂപ.
യോഗ ഇന്‍സ്ട്രക്ടര്‍- യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുളള ബിഎന്‍വൈഎസ് /ബിഎഎംഎസ്/എംഎസ്സി (യോഗ)/എം ഫില്‍ (യോഗ)/ഒരു വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത യൂണിവേഴ്സിറ്റി/ സര്‍ക്കാര്‍ / യോഗ വകുപ്പ്/ യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡില്‍ നിന്ന് യോഗയില്‍ ഒരു വര്‍ഷത്തെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ സ്‌കോള്‍ കേരളയില്‍ നിന്നുള്ള യോഗിക് സയന്‍സിലും സ്‌പോട്‌സ് യോഗയിലുമുള്ള സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ/  യോഗയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായപരിധി 2025 ഓഗസ്റ്റ് ഒന്നിന് 50 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 14,000 രൂപ. അവസാന തീയതി ഓഗസ്റ്റ് 13 വെബ്‌സൈറ്റ്: www.nam.kerala.gov.in-careers ഫോണ്‍: 0468 2995008
 

date