Post Category
അപേക്ഷിക്കാം
മൃഗസംരക്ഷണ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത പത്ത് മുതല്‍ ഇരുപത് കറവ പശുക്കളുള്ള കര്‍ഷകര്‍ക്ക് സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രജനന സഹായം, ആരോഗ്യ സംരക്ഷണ, യന്ത്രവല്‍ക്കരണം, തീറ്റപ്പുല്‍ കൃഷി എന്നിവയ്ക്കാണ് പദ്ധതി. ജില്ലയിലെ മൂന്ന് യൂണിറ്റിനായി ഒരു ലക്ഷം രൂപ ധനസഹായം അനുവദിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 18. താല്പര്യമുള്ള കര്‍ഷകര്‍ അതാത് മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
date
- Log in to post comments