കരുത്തോടെ കുതിക്കാന്‍ ' കുടുംബശ്രീ 50 പ്ലസ്' കാമ്പയിന്‍
കുടുംബശ്രീയുടെ സംഘടനാ ഘടന കൂടുതല്‍ ശക്തിപ്പെടുത്താനായി ആരംഭിച്ച 'കുടുംബശ്രീ 50 പ്ലസ്' കാമ്പയിന്‍ ജില്ലയില്‍ മികച്ച രീതിയില്‍ മുന്നേറുന്നു. സംസ്ഥാനത്താകെ 48 ലക്ഷം കുടുംബങ്ങളാണ് കുടുംബശ്രീയുടെ ഭാഗമായുള്ളത്. ഇത് 50 ലക്ഷം ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന്‍. ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 58 സിഡിഎസുകളിലും കാമ്പയിന്റെ പ്രവര്‍ത്തം നടക്കുന്നു. അയല്‍ക്കൂട്ടങ്ങളെ സജീവമാക്കുക, കൊഴിഞ്ഞുപോയ അയല്‍ക്കൂട്ട അംഗങ്ങളെ തിരികെയെത്തിക്കുക, പുതിയ അംഗങ്ങളെ ചേര്‍ക്കുക, പ്രത്യേക അയല്‍ക്കൂട്ടങ്ങളുടെ രൂപീകരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍. കൂടാതെ ലഹരി വിരുദ്ധ കാമ്പയിന്‍, അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവയില്‍ കുടുംബശ്രീയുടെ പങ്ക് കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സാധിക്കും. കാമ്പയിന്റെ ഭാഗമായി വീടുകള്‍ സന്ദര്‍ശിച്ച് കുടുംബശ്രീയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കും. അയല്‍ക്കൂട്ടങ്ങളുടെ പ്രത്യേക യോഗവും എഡിഎസ് തല സംഗമവും നടത്തും. ഈ മാസം 30 ന്കാമ്പയിന്‍ അവസാനിക്കും.
- Log in to post comments