Skip to main content
അടൂര്‍ പെരിങ്ങനാട് പള്ളിക്കല്‍ പഞ്ചായത്തിലെ പാറക്കൂട്ടം വാര്‍ഡ് നിവാസികള്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനൊപ്പം

പെരിങ്ങനാട്ട് നിവാസികള്‍ക്ക് സ്വപ്ന സാക്ഷാത്കാരം

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് പട്ടയം ലഭ്യമായതിന്റെ സന്തോഷത്തിലാണ് അടൂര്‍ പെരിങ്ങനാട് പള്ളിക്കല്‍ പഞ്ചായത്തിലെ പാറക്കൂട്ടം വാര്‍ഡ് നിവാസികള്‍.  അടൂര്‍ കടമ്പനാട് കെ.ആര്‍.കെ.പി.എം ബി.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പട്ടയമേളയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ 17 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി. 26.93 ആര്‍ സ്ഥലം പട്ടയമായി ലഭിക്കും.
കെ രാമചന്ദ്രന്‍, ഇന്ദിര, ശകുന്തള, സെബാസ്റ്റ്യന്‍, പ്രേമകുമാരി, കൊച്ചുകുഞ്ഞ്, ബി സുമതി, സി ലീല, ബാബു, തങ്കമണി, മണിയമ്മ, ഓമന, വിശ്വനാഥ്, ഭാരതി, കെ അനില്‍, എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്. ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖ കൈവശമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വായ്പയും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബങ്ങള്‍ക്ക് സ്വന്തം ഭൂമി എന്നത് സ്വപ്നമായിരുന്നു. ജനിച്ചു വളര്‍ന്ന ഭൂമി പേരില്‍ ലഭിച്ച  സന്തോഷത്തിലാണ് നിവാസികള്‍. വരും തലമുറയ്ക്ക് അഭിമാനത്തോടെ കേറി കിടക്കാന്‍ ഇടമായതില്‍ മനസ് നിറഞ്ഞാണ് ഓരോ കുടുംബവും  പട്ടയമേളയില്‍ നിന്നും പോയത്.

date