Skip to main content
എല്‍പി സ്‌കൂള്‍ കുട്ടികള്‍ക്കായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച യോഗ പരിശീലനം

യോഗ പരിശീലനം

വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ എല്‍പി സ്‌കൂള്‍ കുടികള്‍ക്കായുള്ള യോഗ പരിശീലനം ജിഎല്‍പിഎസില്‍ പ്രസിഡന്റ്  ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  സോജി പി.  ജോണ്‍ അധ്യക്ഷയായി. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യോഗ പരിശീലനം ഒരുക്കിയത്.  യോഗാചാര്യന്‍ ദിലീപ് ക്ലാസ് നയിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നരാജന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എംപി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ജി സുഭാഷ് , അംഗങ്ങളായ ജെ ജയശ്രീ, എം.വി. സുധാകരന്‍ , ജി ലക്ഷ്മി, അഡ്വ. തോമസ് ജോസ്, പ്രഥമ അധ്യാപകന്‍ ബിനു, പിടിഎ പ്രസിഡന്റ് ലിന്റു ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

date