Post Category
സ്വാതന്ത്ര്യദിനാചരണം നടത്തി
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ സ്വാതന്ത്ര്യദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്കി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഹര് ഘര്‍ തിരംഗ, ഹര് ഘര്‍ സ്വച്ഛതാ പരിപാടികളുടെ ഉദ്ഘാടനവും പ്രസിഡന്റ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ റോഷന് ജേക്കബ്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര് തുളസീധരന്‍പിള്ള, അംഗങ്ങളായ സുജ അനില്‍, ബി.ഡി.ഒ ഇന്‍ ചാര്‍ജ് എസ് കെ സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments