കര്‍ഷകരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കണം : മന്ത്രി വീണാ ജോർജ്
കർഷകരുടെ കഠിനാധ്വാനത്തിന്റെ ഫലമായ ഉൽപന്നങ്ങൾക്ക് ന്യായ വില ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോർജ് . കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കൂടുതൽ പ്രാദേശിക വിപണി ഒരുക്കണം.
ആരോഗ്യകരമായ ജീവിതശൈലിക്ക് പോഷകാഹാരം പ്രധാനമാണ്. ഇതിന് കർഷകരെയും ജൈവകൃഷി രീതിയും പ്രോത്സാഹിപ്പിക്കണം.
കുട്ടികൾ കൃഷി പഠിക്കുന്നതും ജീവിതത്തിന്റെ ഭാഗമാക്കുന്നതും ഭാവിക്ക് മുതൽക്കൂട്ട് ആകുമെന്നും
മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് അധ്യക്ഷയായി . പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർലി സഖറിയാസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബിജോ പി മാത്യു, റാണി കോശി, അംഗങ്ങളായ ടി ടി വാസു, സുമിത ഉദയകുമാർ, ബിജിലി പി ഈശോ, ജിജി വർഗീസ് ജോൺ, റോയ് ഫിലിപ്പ്, മിനി സുരേഷ്, ഗീതു മുരളി, കൃഷി ഓഫീസർ പി രമേഷ് കുമാർ, കൃഷി അസിസ്റ്റന്റ് എൽ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാതല കാർഷിക അവാർഡ് ജേതാക്കളായ ആൽവിൻ കോശി മാത്യു, ഗീവർഗീസ് ഉമ്മൻ, സിസി ജോസഫ്, ജിഷ്ണു വി നായർ, പി രമേഷ് കുമാർ എന്നിവരെ ആദരിച്ചു.
- Log in to post comments