Post Category
ഓമല്ലൂർ പഞ്ചായത്ത് കര്‍ഷക ദിനാചരണം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷകദിനാചരണം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ കര്‍ഷകരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരദേവി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷേര്‍ളി സഖറിയ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments