Skip to main content
പെരുനാട് പഞ്ചായത്ത് കർഷക ദിനാചരണം

പെരുനാട് പഞ്ചായത്ത് കർഷക ദിനാചരണം സംഘടിപ്പിച്ചു

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ശബരിമല ഇടത്താവളത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി. സീനിയര്‍ കൃഷി അസിസ്റ്റന്റ്  എന്‍ ജിജി സെമിനാര്‍ അവതരിപ്പിച്ചു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു. ' തൈകളും വളവും' പദ്ധതിയുടെ ഉദ്ഘാടനവും  വിതരണവും നടത്തി. പെരുനാടിന്റെ കാര്‍ഷിക നേട്ടങ്ങള്‍ വീഡിയോ പ്രദര്‍ശനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം കോമളം അനിരുദ്ധന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സി എസ് സുകമാരന്‍, എം എസ് ശ്യാം, അംഗങ്ങളായ അരുണ്‍ അനിരുദ്ധന്‍, കൃഷി ഓഫീസര്‍ ഷീന്‍ ജോണ്‍സ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സി സുരേഷ് കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

date