Skip to main content

ജലമിത്ര' ഉദ്ഘാടനം ഓഗസ്റ്റ് 19ന് (ചൊവ്വ)

റാന്നിയുടെ ജനകീയ ജലസംരക്ഷണ പദ്ധതിയായ 'ജലമിത്ര'യുടെ ഉദ്ഘാടനം ഓഗസ്റ്റ് 19 (ചൊവ്വ) രാവിലെ 10 ന് തപോവന്‍ അരമനയിലെ കലമണ്ണില്‍ ഉമ്മനച്ചന്‍ മെമ്മോറിയല്‍ ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.  പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ലോഗോ പ്രകാശനം ചെയ്യും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സംസ്ഥാനഭൂവിനിയോഗ വകുപ്പ് നേതൃത്വം നല്‍കി കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. റാന്നി മണ്ഡലത്തിലെ 12 ഗ്രാമപഞ്ചായത്തുകള്‍ ഗുണഭോക്താക്കളാകും. ജലസാക്ഷരത, ജലസ്രോതസുകളുടെ നവീകരണം, പുനരുജ്ജീവനം, മണ്ണ് സംരക്ഷണം, മഴവെള്ള ശേഖരണം തുടങ്ങിയ മേഖലകളെ പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഭൂഗര്‍ഭ ജല നിരപ്പ് ഉയര്‍ത്തി ജലലഭ്യത ഉറപ്പുവരുത്തുകയാണ് പ്രധാനലക്ഷ്യം.

date