Skip to main content

ഓണം: കയര്‍ഫെഡില്‍  വിലക്കിഴിവ്

ഓണത്തോടനുബന്ധിച്ച് കോന്നി കയര്‍ഫെഡ് ഷോറൂമില്‍ വിലക്കിഴിവ്. കയര്‍ഫെഡ് മെത്തകള്‍ക്ക് 35 മുതല്‍ 50 ശതമാനം വരെയും കയറുല്‍പന്നങ്ങള്‍ക്ക് 10 മുതല്‍ 30 ശതമാനം വരെയും ഡിസ്‌കൗണ്ടും 2000 രൂപയ്ക്കു മുകളിലുള്ള പര്‍ച്ചേസിന് കൂപ്പണും ലഭിക്കും.
നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം രണ്ട് പേര്‍ക്ക് വാഷിംഗ് മെഷീന്‍, മൂന്നാം സമ്മാനം മൂന്ന് പേര്‍ക്ക് മെക്രോവേവ് ഓവന്‍, 20 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ ഗിഫ്റ്റ് കൂപ്പണും ലഭിക്കും.
ഡബിള്‍കോട്ട് മെത്തകള്‍ 3400 രൂപ മുതല്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,പൊതുമേഖലാ ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടും പലിശരഹിത വായ്പയും ലഭിക്കും. ആനുകൂല്യം സെപ്റ്റംബര്‍ 15 വരെ. ഫോണ്‍: 9447861345, 9447958445

date