ഈ-സമ്യദ്ധ പദ്ധതി : സ്വാഗതസംഘം രൂപീകരിച്ചു
മൃഗസംരക്ഷണ വകുപ്പിന്റെ ഓണ്‍ലൈന്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലായ ഈ-സമ്യദ്ധ പദ്ധതിയുടെ സ്വാഗതസംഘം രൂപീകരണവും അടൂര്‍ വെറ്ററിനറി പോളി ക്ലിനിക്കിന്റെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും നടത്തി. അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ മഹേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍ അജി പി വര്‍ഗീസ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ രാജി ചെറിയാന്‍, കൗണ്‍സിലര്‍മാരായ ഡി. സജി, രമേശ് കുമാര്‍, അലാവുദ്ദീന്‍, ബീന ബാബു, ശോഭ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ് സന്തോഷ് പദ്ധതി വിശദീകരിച്ചു.
ഓണ്‍ലൈന്‍ ഹെല്‍ത്ത് മാനേജെന്റ് സിസ്റ്റം പോര്‍ട്ടലായ ഈ-സമ്യദ്ധ പദ്ധതിയുടെ ഓഗസ്റ്റ് 30ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രക്ഷാധികാരിയായി സ്വാഗതസംഘം രൂപീകരിച്ചു.
- Log in to post comments