പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട മുന്‍സിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസനവകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍/എയ്ഡഡ് / ടെക്‌നിക്കല്‍ / കേന്ദ്രീയവിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിതമാതൃകയില്‍ ഉള്ള അപേക്ഷ, ജാതിസര്‍ട്ടിഫിക്കറ്റ് (കുട്ടിയുടെ പേര് ചേര്‍ത്തത്), വരുമാനസര്‍ട്ടിഫിക്കറ്റ് (രക്ഷകര്‍ത്താവിന്റെ, ഒരു ലക്ഷം രൂപവരെ), വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, പഞ്ചായത്ത് /മുനിസിപ്പാലിറ്റി നിന്ന്, പഠനമുറി, അനുവദിച്ചിട്ടില്ലന്നുള്ള സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കരം അടച്ച രസീതിന്റെ പകര്‍പ്പ്, വീട് 800 ചതുരശ്ര അടിയില്‍ താഴെ ആണെന്ന സാക്ഷ്യപത്രം, മുകളിലത്തെ നിലയിലാണ് പഠനമുറി നിര്‍മിക്കുന്നതെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക് കോപ്പി(രക്ഷകര്‍ത്താവിന്റെ), ആധാര്‍കാര്‍ഡ് കോപ്പി (കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും)റേഷന്‍കാര്‍ഡ്‌കോപ്പി, കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും രണ്ട് വീതം ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 30 വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ ഇലന്തൂര്‍ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, ഇലന്തൂര്‍ബ്ലോക്ക്, നെല്ലിക്കാല പി ഒ വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍:8547630042, ഇമെയില്‍:scdoelanthoor42@gmail.com.
- Log in to post comments