Skip to main content

ഇ-സമൃദ്ധ: സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 30 ന് (ശനി) മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

മൃഗസംരക്ഷണ വകുപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇ-സമൃദ്ധയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 30 (ശനി) രാവിലെ 10 ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അടൂര്‍ ഓള്‍ സെയിന്റ്‌സ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. പത്തനംതിട്ട ജില്ലയിലെ എല്ലാ വെറ്ററിനറി ആശുപത്രിയിലും ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്മെന്റ് സിസ്റ്റം പൂര്‍ണതോതില്‍ സജ്ജമായതിന്റെ പ്രഖ്യാപനവും മന്ത്രി നടത്തും. കര്‍ഷകര്‍ക്കുള്ള മൊബൈല്‍ ആപ്പ് സമര്‍പ്പണം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും ഇ-സമൃദ്ധ വെബ്‌സൈറ്റ് ഉദ്ഘാടനം ആന്റോ ആന്റണി എംപിയും നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. എംഎല്‍എമാരായ മാത്യൂ ടി തോമസ്, കെ. യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, അടൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ. മഹേഷ് കുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ തുടങ്ങിയവര്‍ പങ്കെടുക്കും.
മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി ആശുപത്രികള്‍ ആധുനികവല്‍ക്കരിക്കുക, സൈബര്‍ സംവിധാനത്തിലൂടെ മൃഗചികിത്സ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇ-സമൃദ്ധ പദ്ധതി ( ഡിജിറ്റല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം) നടപ്പാക്കുന്നത്.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എം. സി. റെജില്‍ പദ്ധതി വിശദീകരിക്കും. 'സൈബര്‍യുഗം- മാറുന്ന മൃഗസംരക്ഷണ മേഖല' വിഷയത്തില്‍ എഎച്ച്ഡി റിട്ട. ജോയിന്റ് ഡയറക്ടര്‍ ഡോ. ബി. അജിത്ത് ബാബു, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി സിഡിഐപിആര്‍ഡി ഡയറക്ടര്‍ ഡോ. അജിത് കുമാര്‍, കെഎല്‍ഡിബി അസിസ്റ്റന്റ് മാനേജര്‍ ഡോ.അവിനാശ് കുമാര്‍ എന്നിവര്‍ സെമിനാര്‍ നയിക്കും. രജിസ്ട്രേഷന്‍ രാവിലെ 8.30 ന് ആരംഭിക്കും.

date