Skip to main content

റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ശനിയാഴ്ച്ച മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ശനിയാഴ്ച്ച (ഓഗസ്റ്റ് 30) രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.
ആരോഗ്യ കേരള പദ്ധതിയിലുള്‍പെടുത്തി 2.12 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തികരിച്ചത്. ആന്റോ ആന്റണി എം.പി മുഖ്യ സന്ദേശം നല്‍കും. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍, വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും.

date