ഗ്രാമീണ കലാകാരന്മാരുടെ ഏകദിന ശില്പശാല
ഗ്രാമീണ കലാകേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെട്ട സംഘങ്ങളുടെ ഭാരവാഹികള്‍ക്കുള്ള പരിശീലന പരിപാടി ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം വാസ്തുവിദ്യാ ഗുരുകുലം ചെയര്മാന് ഡോ.ജി ശങ്കര്‍ നിര്‍വഹിച്ചു. ഗുരുകുലം വൈസ് ചെയര്മാന് ആര്. അജയകുമാര്‍ അധ്യക്ഷനായി. പൈതൃക കരകൗശല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കലാകാരന്മാര്ക്ക് ഉല്പന്നങ്ങള് മെച്ചപ്പെട്ട രീതിയില്‍ നിര്‍മ്മിക്കുന്നതിനും കൂടുതല്‍ മേഖലകളിലേക്ക് വിപണന സാധ്യതകള്‍ തേടുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിന്റെ തുടക്കമായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. മുന്‍ കെഎസ്ഐഡി ഡയറക്ടര്‍ ഗിരീഷ് പാലവിള, ഡിസിഎച്ച് അംഗീകൃത ഡിസൈനര്‍ അനന്തു സുധീര്‍ പരിശീലനത്തിന് നേതൃത്വം നല്കി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ് പ്രിയദര്ശനന്, ഭരണസമിതി അംഗങ്ങളായ ജി. വിജയന്, കെ.പി. അശോകന്, ശ്രീജ വിമല്‍, ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയര്‍ പി.ആര് ദീപ്തി എന്നിവര്‍ പങ്കെടുത്തു.
- Log in to post comments