Skip to main content

ലോക എയ്ഡ്‌സ് ദിനാചരണം:സ്‌കിറ്റ് കോംപറ്റീഷന്‍ നടത്തി

 

ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ നഴ്‌സിംഗ് കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌കിറ്റ് മത്സരം നടത്തി. ഇലന്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന മത്സരം മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍.മായ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍, പിആര്‍ഒ ജോളി മാത്യു, ശ്രീകുമാര്‍, ദിനേശ് തുടങ്ങിയവര്‍ സംസാരിച്ചു. 

നഴ്‌സിംഗ് കോളജ് വിഭാഗത്തില്‍ അടൂര്‍ ഹോളിക്രോസ് കോളജ് ഓഫ് നഴ്‌സിംഗ് ഒന്നാം സ്ഥാനവും കോഴഞ്ചേരി പൊയ്യാനില്‍ കോളജ് ഓഫ് നഴ്‌സിംഗ് രണ്ടാം സ്ഥാനവും ഇലന്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, കോഴഞ്ചേരി മുത്തൂറ്റ് കോളജ് ഓഫ് നഴ്‌സിംഗ് എന്നിവ മൂന്നാം സ്ഥാനവും നേടി. 

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂള്‍, ഇടപ്പരിയാരം എസ്എന്‍ഡിപി എച്ച്എസ് എന്നിവ വിജയികളായി. വിജയികള്‍ക്ക് ഡിസംബര്‍ ഒന്നിന് പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.                   (പിഎന്‍പി 3882/18)

date