Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

 

നവകേരള നിര്‍മ്മിതിക്കായി സുമനസുകളുടെ സഹായമൊഴുകുന്നു. കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് സഹൃദയ കലാകായിക സമിതിയും കൊടുമണ്‍ പബ്ലിക് ലൈബ്രറിയും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച പതിനായിരം രൂപ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ഗ്രന്ഥശാലാ പ്രസിഡന്റ് ജെ. ശ്യാം, വൈസ് പ്രസിഡന്റ് പി.ജി പ്രകാശ്, സഹൃദയ കലാകായിക സമിതി സെക്രട്ടറി ബിജു കോയിക്കലേത്ത് , ക്ലബ്ബ് അംഗങ്ങളായ ഉദയചന്ദ്രന്‍, ബിനു എന്നിവര്‍ സന്നിഹിതരായിരുന്നു.

                 (പിഎന്‍പി 3885/18)

date