പ്രതേ്യക പത്രക്കുറിപ്പ് തീര്‍ഥാടകര്‍ക്ക് ആശ്വാസമേകി നിലയ്ക്കല്‍ ഗവണ്മെന്റ് ആശുപത്രി
ചികിത്സ ഉറപ്പു വരുത്തി നിലയ്ക്കല്‍ ആശുപത്രി തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ആശ്വാസമായി മാറുന്നു. മണ്ഡലകാല ആരംഭത്തില്‍ തന്നെ പ്രതിദിനം അറുന്നൂറില്‍ അധികം അയ്യപ്പന്മാരാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്.
ജനറല്‍ വിഭാഗത്തിന് പുറമേ ഓര്‍ത്തോ, ഹൃദ്രോഗ വിഭാഗങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പാമ്പ് കടിയേറ്റാല്‍ അടിയന്തരമായി നല്‍കേണ്ട സ്നേക്ക് വെനം ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളും മറ്റ് സജ്ജീകരണങ്ങളും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗം, കിടത്തി ചികിത്സിക്കാനുള്ള പ്രത്യേക വാര്‍ഡുകള്‍ എന്നിവയ്ക്ക് പുറമേ പ്രത്യേക നിരീക്ഷണം ആവശ്യമുള്ളവര്‍ക്കായി നിരീക്ഷണ വാര്‍ഡും തയാറാക്കിയിട്ടുണ്ട്. പരിശോധനാ ലാബും ഫാര്‍മസിയും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. ആറ് ഡോക് ടര്‍മാരും നഴിസിങ് സ്റ്റാഫുകളും ആവശ്യത്തിന് മരുന്നുകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഡിഎംഒ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ പറഞ്ഞു. (പ്രതേ്യക പത്രക്കുറിപ്പ് 38/18)
- Log in to post comments