Skip to main content

ചിറമുടിച്ചിറ ടൂറിസം: 50 ലക്ഷം രൂപ അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍

പന്തളം നഗരസഭയിലെ ചിറമുടിച്ചിറ ടൂറിസവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കുന്നതിന് 50 ലക്ഷം രൂപ ധനവകുപ്പ് അനുവദിച്ചതായി നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. 2025-26 സാമ്പത്തിക വര്‍ഷത്തെ എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. ചിറമുടിച്ചിറ വാട്ടര്‍ ടൂറിസം വികസനാനുബന്ധമായി നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണഏജന്‍സി  ഹാബിറ്റാറ്റാണ്. പ്രാദേശിക പരിസ്ഥിതിക്ക് പ്രതികൂലമാകാത്ത തരത്തില്‍ ചെലവ് കുറഞ്ഞ നിര്‍മാണ രീതിയിലാണ് പദ്ധതി നടപ്പാക്കുക. സര്‍ക്കാരിന്റെ കാലയളവിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.

date