Skip to main content

യോഗപരിശീലനം

വയോജനങ്ങള്‍ക്കായി യോഗപരിശീലകരെ ആവശ്യമുണ്ട്. അംഗീകൃത സര്‍വകാലശാലയില്‍ നിന്നുളള ബാച്ചിലര്‍ ഓഫ് നാച്ചറോപതി ആന്‍ഡ് യോഗാ സയന്‍സ്  ബിരുദമോ തത്തുല്യ യോഗ്യതയോ ഉളളവര്‍ക്കും യോഗ അസോസിയേഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നുളള യോഗ ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും അപേക്ഷിക്കാം. ഒഴിവ്- നാല്. ഒരു ക്ലാസിന് 400 രൂപ ക്രമത്തില്‍ പരമാവധി ഒരുമാസം 12000 രൂപ പ്രതിഫലം ലഭിക്കും.  യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പ് ഉള്‍പ്പെടെ ശിശുവികസന പദ്ധതി ഓഫീസര്‍,  ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, റാന്നി വിലാസത്തില്‍ സെപ്റ്റംബര്‍ 15ന് പകല്‍ 12ന് നേരിട്ട് ഹാജരാകണം.
 

date