Skip to main content

ദേശീയ ചിത്രരചനാ മത്സരം ഡിസംബര്‍ ഒന്നിന്

ദേശീയാടിസ്ഥാനത്തില്‍ നടക്കുന്ന കുട്ടികളുടെ ചിത്രരചനാ മത്സരം ഡിസംബര്‍ ഒന്നിന് നടക്കും. വള്ളിക്കുന്ന് ആനയാറങ്ങാടി സ്വപ്ന ക്രഷില്‍ രാവിലെ 10 നാണ് മത്സരം. ജല ഛായത്തിലാണ് മത്സരം നടക്കുന്നത്.
എല്‍.പി .യു.പി. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം മത്സരം നടത്തും. ഓരോ വിഭാഗത്തിലും തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് രചനകളാണ് ദേശീയ തലത്തിലേക്ക് അയക്കുക. താത്പര്യമുള്ളവര്‍ ചിത്രരചനയ്ക്കാവശ്യമായ സാമഗ്രികളുമായി എത്തണം.

 

date