Skip to main content

വിദ്യാലയ സന്ദര്‍ശനവും പരിശീലനവും പുത്തനുണര്‍വ്വായി

 

    പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മലപ്പുറം ഉപ ജില്ലയിലെ എല്‍പി സ്‌കൂളിലെ പിടിഎ പ്രസിഡന്റുമാര്‍ക്കായി ഏകദിന പരിശീലനവും വിദ്യാലയ സന്ദര്‍ശനവും സംഘടിപ്പിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ശിശു സൗഹൃദ ഹൈടെക്ക് വിദ്യാലയമായ  പൂക്കോട്ടൂര്‍ ഓള്‍ഡ് ജി.എല്‍.പി.എസില്‍ മലപ്പുറം ബി ആര്‍ സിയാണ് പരിശീലനം സംഘടിപ്പിച്ചത്.
    പി.ടി.എയുടെ ഘടനയും ചുമതലയും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, നൂതന പദ്ധതികള്‍, ഹരിതവിദ്യാലയ പദ്ധതി പരിചയം, വിദ്യാലയസാരഥികളുമായി അഭിമുഖം തുടങ്ങിയവയാണ് പരിശീലനത്തിന്റെ  ഭാഗമായി നടന്നത്.
    പൊതുവിദ്യാലയങ്ങള്‍ നാടിന്റെ ന•യാണെന്ന്  നാഗാലാന്‍ഡ് ജില്ലാകലക്ടര്‍  മുഹമ്മദലി ഷിഹാബ് പറഞ്ഞു. അവ സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച്  അദ്ദേഹം  പരിശീലകരുമായി വീഡിയോകോണ്‍ഫറന്‍സിങിലൂടെ വിശദീകരിച്ചു.
    ജില്ലയിലെ ഏറ്റവും മികച്ച മറ്റൊരു ശിശുസൗഹൃദ ഹൈടെക്ക് വിദ്യാലയമായ എ.എം.എല്‍.പി.എസ് വെങ്ങാലൂരിലാണ് സന്ദര്‍ശനം നടത്തിയത്. ആനക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുനീറ,  പ്രധാനാധ്യാപകന്‍ ടിഎം മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പൊതുവിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ സമൂഹ പങ്കാളിത്തത്തിന്റെ ആവശ്യകത ബോധ്യപ്പെടുന്നതായിരുന്നു സന്ദര്‍ശനം.
    ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി കമ്മിറ്റി ചെയര്‍മാന്‍ വി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. എ ഇ ഒ പി ഹുസൈന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത്അംഗംവികെ മുഹമ്മദ്, പിടിഎ പ്രസിഡന്റ്‌വിപി സലീം പ്രധാനാധ്യാപികഗായത്രി പി.ബി, ബി.പി.ഒ ടോമിമാത്യൂ, കെ.ജി റസിയ, എസ്.ബിന്ദു, ട്രെയിനര്‍ റഷീദ്മുല്ലപ്പള്ളി, ക്ലസ്റ്റര്‍ കോഓര്‍ഡിനേറ്റര്‍മാരായ ജോയ്‌ജോണ്‍സ്, രാധാകൃഷ്ണന്‍, തുടങ്ങിയവര്‍  സംസാരിച്ചു.

 

date