Skip to main content

വിജയോത്സവം' മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ വിജയോത്സവം സംഘടിപ്പിക്കും. ജില്ലയിലെ ഭിന്നശേഷി കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അനുമോദനവും അവാര്‍ഡ് ദാനവും സെപ്റ്റംബര്‍ 22ന് ഉച്ചയ്ക്ക് രണ്ടിന് ചിന്നക്കട ക്രേവന്‍ എല്‍.എം.എസ്.എച്ച്.എസില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്തില്‍ ആരംഭിച്ച പഠനമിത്രം പദ്ധതിയില്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ സമാഹരിച്ച പഠനോപകരണങ്ങള്‍ മേയര്‍ ഹണി വിതരണോദ്ഘാടനം ചെയ്യും. എം. നൗഷാദ് എം.എല്‍.എ പ്രതിഭകളെ ആദരിക്കും.
 

 

date