Skip to main content

പരാതിപ്പെട്ടിയില്‍ ലഭിച്ച പരാതികളില്‍ റിപ്പോര്‍ട്ട് നല്‍കാത്ത ഉദ്യോസ്ഥര്‍ നേരിട്ട് ഹാജരാകണം.

അഴിമതി നിവാരണ സമിതി കലക്ടറേറ്റില്‍ സ്ഥാപിച്ച പരാതിപ്പെട്ടിയിലെ പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കാത്ത ഉദ്യോഗസ്ഥര്‍ അടുത്ത കമ്മിറ്റിയില്‍ നേരിട്ട് ഹാജരാകണമെന്ന് എ.ഡി.എം വി.രാമചന്ദ്രന്‍ നിര്‍ദേശിച്ചു.  ഒരു മാസം സമയം നല്‍കിയിട്ടും ബന്ധപ്പെട്ട പരാതിയില്‍ യാതൊരു മറുപടിയും സമിതിയ്ക്ക്  നല്‍കാത്തതിന്റെ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞതവണ ലഭിച്ച ഏഴ് പരാതികളാണ് ലഭിച്ചത്. എന്നാല്‍  ഏഴ് പരാതികളില്‍ ഒരു പരാതിയില്‍ പോലും തുടര്‍ നടപടി സ്വീകരിച്ചതായുള്ള മറുപടി കമ്മിറ്റിക്ക് നല്‍കിയിട്ടില്ലയെന്നും  എ.ഡി.എം പറഞ്ഞു.
ഇത്തവണ നാല് പരാതികളാണ് ലഭിച്ചത്. മങ്കട വില്ലേജില്‍ ക്വാറിയുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ ജിയോളജി വകുപ്പിന് അഴിമതി നിവാരണ സമിതി നിര്‍ദേശം നല്‍കി.  കോഴിക്കോട് എന്‍.എച്ച് അരിപ്ര മുതല്‍ നാട്ടുകല്‍ വരെയുള്ള റോഡ്, പുഴക്കാട്ടിരി പഞ്ചായത്തിലെ മാലാപറമ്പ് റോഡ് തുടങ്ങിയ റോഡിലെ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി. വിലേജ് ഓഫീസര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കലക്ട്രറേറ്റ് സീനിയേഴ്‌സ് സൂപ്രണ്ട് പരിശോധന വിഭാഗത്തിന് വിശദമായ അന്വേഷണം നടത്താന്‍ ചുമതലപ്പെടുത്തി.
എല്ലാ മാസവും ആദ്യത്തെ പ്രവൃത്തി ദിവസമാണ് പരാതിപ്പെട്ടി തുറക്കുക. സര്‍ക്കാര്‍ ജീവനക്കാരുടെ അഴിമതി സംബന്ധിച്ച പരാതികള്‍ നല്‍കാനാണ് പെട്ടി സ്ഥാപിച്ചിരിക്കുന്നതെങ്കിലും മറ്റു പരാതികളും ലഭിക്കാറുണ്ട്. പരാതി പരിശോധിക്കുന്നതിന് ചേര്‍ന്ന യോഗത്തില്‍ അഴിമതി നിവാരണ സമിതി അംഗങ്ങളായ മുന്‍ ജില്ലാ ജഡ്ജി പി. നാരായണന്‍കുട്ടി മേനോന്‍,സാമൂഹിക പ്രവര്‍ത്തക പ്രഫ.ഗൗരി, ഹുസൂര്‍ ശിരസ്തദാര്‍ എസ്.എച്ച് ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date