Skip to main content

ഉപഭോക്തൃ സംരക്ഷണ അവാര്‍ഡിന് അപേക്ഷിക്കാം

 

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഉപഭോക്തൃസംഘടനകളില്‍ നിന്നും 2017ലെ രാജീവ്ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മൂന്ന് വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തന പരിചയവുമുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഈ മാസം 15ന് മുമ്പ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരം ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, ജില്ലാ കളക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.                           (പിഎന്‍പി 3931/18)

date