Skip to main content

വോട്ടര്‍ പട്ടിക പുതുക്കല്‍ പുരോഗതി വിലയിരുത്തി

 

പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍ പുരോഗതി ജില്ലയുടെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ മിനി ആന്റണിയുടെ അധ്യക്ഷതയില്‍ തിരുവല്ല പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഇലക്ടറര്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ വിലയിരുത്തി. സാങ്കേതിക പ്രശ്നം മൂലം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുവാന്‍ കാലതാമസം നേരിടുന്നതായി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ അറിയിച്ചു. ഒരു കുടുംബത്തിലുള്ള അംഗങ്ങളെ ഏകീകരിക്കുന്നതിനും ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള ഡി ഡ്യൂപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇരട്ടിപ്പ് ഉണ്ടെങ്കില്‍ അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിനും ഇലക്ടറര്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.                  (പിഎന്‍പി 3933/18)

date