Skip to main content

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

വിവിധ പത്രപ്രവര്‍ത്തക, പത്രപ്രവര്‍ത്തകേതര പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ജീവന്‍ പ്രമാണ്‍ പോര്‍ട്ടല്‍ മുഖേനെ നല്‍കിയ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ ഗസറ്റഡ് ഓഫീസര്‍ നവംബര്‍ മാസത്തില്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റോ നവംബര്‍ 30 നകം കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അല്ലെങ്കില്‍  പത്തനംതിട്ട ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.
മറ്റൊരാള്‍ മുഖേനെ സമര്‍പ്പിക്കുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കൂടി നല്‍കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ മാതൃക പി.ആര്‍.ഡി വെബ്സൈറ്റിലുണ്ട്.
 

date