Post Category
ആഴക്കടല്‍ മത്സ്യബന്ധനയാനങ്ങള്‍; അപേക്ഷ ക്ഷണിച്ചു
ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ വിതരണം ചെയ്യുന്ന പി.എം.എം.എസ്.വൈ പദ്ധതിയിലേക്ക് വ്യക്തികള്‍, ഗ്രൂപ്പുകള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. പദ്ധതിയുടെ യൂണിറ്റ് നിരക്ക് 1.20 കോടി രൂപയാണ്. ഇതില്‍ 40 ശതമാനം (48 ലക്ഷം രൂപ) സര്‍ക്കാര്‍ സബ്സിഡിയും ബാക്കി 60 ശതമാനം (72 ലക്ഷം രൂപ) ഗുണഭോക്തൃ വിഹിതവുമാണ്. കേന്ദ്ര ഫിഷറീസ് മന്ത്രാലയം പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള മത്സ്യബന്ധനയാനങ്ങള്ക്കാണ് സബ്സിഡി ലഭിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ ddfkollam@gmail.com ലോ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍: 0474-2792850.
date
- Log in to post comments