Post Category
ബ്രയിലി ലിപിയില്‍ ഡമ്മി ബാലറ്റ് ഷീറ്റ് തയാറാക്കും
കാഴ്ച വൈകല്യമുള്ള വോട്ടര്‍മാര്‍ക്ക് സമ്മതിദാനം സുഗമമായി വിനിയോഗിക്കുന്നതിനായി നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമെ ബ്രയിലീ ലിപിയില്‍ ഡമ്മി ബാലറ്റ് ഷീറ്റ് തയ്യാറാക്കുവാനും 2019 ലോക്സഭ തെരഞ്ഞെടുപ്പ് തീരുന്നതുവരെ പ്രചാരണം നടത്തുവാനും ഇലക്ഷന് കമ്മീഷന് തീരുമാനിച്ചു. ഭിന്ന ശേഷിയയുള്ള മുഴുവന്‍ വോട്ടര്‍മാരെയും ബൂത്തുകളിലെത്തിക്കുവാന് ജില്ല കളക്ടര്‍ ചെയര്‍മാനായും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ നോഡല്‍ ഓഫീസറായും ജില്ലാതല കമ്മിറ്റിയും അസംബ്ലി തലത്തില്‍ കമ്മിറ്റികളും രൂപീകരിച്ചു. മുഴുവന്‍ ഭിന്ന ശേഷിയുള്ള വോട്ടര്‍മാരെയും ഇലക്ഷന് കമ്മീഷന് ഏര്‍പ്പെടുത്തുന്ന വാഹനങ്ങളില്‍ ബൂത്തിലും തിരികെയും എത്തിക്കും.
(പിഎന്‍പി 3945/18)
date
- Log in to post comments