Post Category
ഡീസല്‍ സബ്സിഡി
കൊച്ചി: ഡീസല്‍ സബ്സിഡിക്ക് പരിഗണിക്കപ്പെടാന്‍ അര്‍ഹമായ മത്സ്യബന്ധനയാനങ്ങളുടെ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് എന്നിവ സഹിതം ഡിസംബര്‍ 15-നകം വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
20 മീറ്ററിന് നീളമുളളതും ഡീസല്‍ എഞ്ചിന് ഉപയോഗിക്കുന്നതും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ ഉടമകളായിട്ടുളളതുമായ മത്സ്യബന്ധനയാനങ്ങള്ക്കാണ് സബ്സിഡി ബഌ റെവല്യൂഷന് സ്കീമില്‍ ഉള്‍പ്പെടുത്തി നല്‍കുന്നത്.
date
- Log in to post comments