ചൂരമലത്തണ്ട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
മാറാടി ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ നിർമ്മാണം പൂർത്തിയാക്കിയ ചൂരമലത്തണ്ട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. മാത്യൂ കുഴൽനാടൻ എം.എൽ.എ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതി യാഥാർഥ്യമായതോടെ ഈ പ്രദേശത്തെ നൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാകും. വർഷങ്ങളായി കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടിയിരുന്ന പ്രദേശവാസികൾക്ക് ഇത് വലിയ ആശ്വാസമാണ്.
പഞ്ചായത്ത് സ്ഥലത്താണ് കുളം നിർമ്മിച്ചിരിക്കുന്നത്. പദ്ധതിയുടെ ടാങ്ക് സ്ഥാപിക്കുന്നതിനായി മൂന്ന് സെന്റ് സൗജന്യമായി വിട്ടുനൽകിയ രാജൻ പുള്ളോർകുടിയെ ചടങ്ങിൽ ആദരിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ചടങ്ങിൽ അധ്യക്ഷനായി. മുൻ എം.എൽ.എ. എൽദോ എബ്രഹാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി സാജു, സ്ഥിരം സമിതി അധ്യക്ഷരായ ജിഷാ ജിജോ, ബിജു കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിനീ ഷൈമോൻ, മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments