പാർശ്വവൽക്കരിക്കപ്പെടുന്ന ജനസമൂഹത്തെ ചേർത്തുപിടിക്കുന്നത് മാതൃകാപരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
സമൂഹത്തിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട പാർശ്വവൽക്കരിക്കപ്പെടുന്ന ജനസമൂഹത്തെ ചേർത്തുപിടിക്കുന്നത് മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അഭിപ്രായപ്പെട്ടു. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മുച്ചക്ര വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നശേഷിസൗഹ്യദ വികസനം എന്ന കാഴ്ചപ്പാടോടെയാകണം നമ്മുടെ നാടിന്റെ ഒരോ വികസന പ്രവർത്തനങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മനുഷ്യരുടെ വേദനകളും പ്രയാസങ്ങളും തിരിച്ചറിഞ്ഞ് മനുഷ്യമുഖമുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിൽ എറണാകുളം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഒരു കോടിയിലധികം രൂപ ചെലവഴിച്ച് 108 പേർക്കാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങൾ വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായി. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജി. ഡോണോ, എം.ജെ. ജോമി, സനിത റഹിം, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എസ് അനിൽകുമാർ, ശാരദ മോഹൻ, ഷൈനി ജോർജ്, ഷാന്റി അബ്രഹാം, എം.ബി. ഷൈനി , ലിസി അലക്സ്, യേശുദാസ് പറപ്പിള്ളി, ഷൈമി വർഗീസ്, ഷാരോൺ പനക്കൽ, കെ.വി. അനിത, പി.എം. നാസർ, ഉമാ മഹേശ്വരി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോൺ ജോഷി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷെഫീക്ക്, സിനോ സേവി,ഹനീഷ് പി എന്നിവർ പങ്കെടുത്തു.
- Log in to post comments