Skip to main content

താല്‍പര്യപത്രം

ജില്ലാ പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷം പട്ടികജാതിവിഭാഗം വനിതകള്‍ക്ക് ഓട്ടോമേറ്റീവ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ കോഴ്‌സ് പരിശീലനവും തൊഴില്‍ലഭ്യമാക്കലും   പദ്ധതി നടപ്പിലാക്കുന്നു. മേഖലയില്‍ പരിശീലനം നല്‍കുന്നതിന് പ്രവൃത്തിപരിചയമുളളതും മുന്‍വര്‍ഷങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുള്ളതുമായ സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാരിതര (റസിഡന്‍ഷ്യല്‍/നോണ്‍റസിഡന്‍ഷ്യല്‍) സ്ഥാപനങ്ങളില്‍നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. സ്ഥാപനംനല്‍കുന്ന പരിശീലനങ്ങള്‍ സംബന്ധിച്ച വിശദമായവിവരങ്ങള്‍ (സാമ്പത്തികവിശകലനം ഉള്‍പ്പെടെ) അടങ്ങിയ താല്‍പ്പര്യപത്രം ഒക്‌ടോബര്‍ 30 ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍- 8547630022.
 
 

date