കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി
കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ ഉദ്ഘാടനം ചെയ്തു. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപി അധ്യക്ഷയായി. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസനസദസ് സംഘടിപ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ സദസില്‍ പ്രദര്‍ശിപ്പിച്ചു. സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ ഗിരീഷ് കുമാര്‍ വിശദീകരിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച വികസന സദസില്‍ കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സന്തോഷ് പെരുമ്പെട്ടി അവതരിപ്പിച്ചു. വികസന ചര്‍ച്ചയില്‍ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങള്‍ ജനങ്ങള്‍ ഉന്നയിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് ഫിലിപ്പ്, മല്ലപ്പള്ളി ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.പ്രകാശ് കുമാര്‍ ചരളേല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജേഷ് ഡി നായര്‍, റോബി ഏബ്രഹാം, വി വി വിജിത, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പന്‍ വര്‍ഗീസ്, അംഗങ്ങളായ ഇന്ദു എം.നായര്‍, രാജേഷ് കുമാര്‍, തങ്കമ്മ ജോര്‍ജ്, ഒ.ആര്‍ ബിനോജ് കുമാര്‍, പ്രകാശ് പി സാം, ബിന്ദു സജി, കെ.ജി സനല്‍ കുമാര്‍, ഉഷാ സുരേന്ദ്രനാഥ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രാജി.റോബി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് സി പ്രസാദ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments