Post Category
മലയാലപ്പുഴയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 23 ന്
മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാവും. മലയാലപ്പുഴ പുതിയ ബസ് സ്റ്റാന്റ്, മണ്ണാറക്കുളഞ്ഞി മലയാലപ്പുഴ റോഡ്, വെട്ടൂര്‍ - കാഞ്ഞിരപ്പാറ - മലയാലപ്പുഴ റോഡ് തുടങ്ങിയവയാണ് പദ്ധതികള്‍. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം പി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, മുന്‍ എംഎല്‍എ രാജു എബ്രഹാം
എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments