Post Category
ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23ന്
ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23 (വ്യാഴം) ഉച്ചയ്ക്ക് 2.30ന് കൊടുമണ്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ മുഖ്യ സാന്നിധ്യമാകും. റോഡ് ഫണ്ട് ബോര്‍ഡ് ടീം ലീഡര്‍ പി ആര്‍ മഞ്ചുഷ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ കെ കെ ശ്രീധരന്‍, വി എസ് ആശ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments