Skip to main content

സീനിയർ റസിഡന്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡന്റ് (അനസ്തേഷ്യ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എംബിബിഎസ്,എംഡി/ഡി എൻ ബി ഇൻ കൺസേൺഡ് ഡിസ്‌സിപ്ലിൻ/ടിസി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.

 

 താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത. പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം നവംബർ ആറ് രാവിലെ 10ന് മെഡിക്കൽ സൂപ്രണ്ടിൻറെ കാര്യാലയത്തിൽ നടക്കുന്ന വാക്ക്-ഇൻ -ഇന്റർവ്യുവിൽ പങ്കെടുക്കണം. അന്നേ ദിവസം 10.00 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ ആശുപത്രികളിൽ ജോലി ചെയ്‌തവർക്ക് മുൻഗണന ലഭിക്കും. 

ഫോൺ:0484- 2754000

 

date