Post Category
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രം മാനേജ്മെന്റ് യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് (ഡിഎഎംഇ അംഗീകാരം)/ചെറുതുരുത്തി സിസിആര്‍എഎസ് നടത്തുന്ന ഒരുവര്‍ഷത്തെ ആയുര്‍വേദ പഞ്ചകര്‍മ ടെക്നിഷ്യന്‍ കോഴ്സ്. പ്രായപരിധി 2025 ഒക്ടോബര്‍ 24ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബര്‍ 29. വെബ്സൈറ്റ്: www.nam.kerala.gov.in/careers. ഫോണ്‍ : 0468 2995008.
date
- Log in to post comments