വടക്കേ പൊയിലൂർ കുഴിക്കൽ സെൻട്രൽ പൊയിലൂർ റോഡ് പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു
കൂത്തുപറമ്പ് മണ്ഡലത്തിലെ തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വടക്കേ പൊയിലൂർ-കുഴിക്കൽ- സെൻട്രൽ പൊയിലൂർ റോഡിന്റെ പ്രവൃത്തി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനൻ എം എൽ എ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.എം. ഹരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
റോഡിന്റെ നിലവിലെ പരിതാപകരമായ അവസ്ഥ പരിഹരിച്ച് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. റോഡ് യാഥാർത്ഥ്യമാകുന്നതോടെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെടുകയും, കുഴിക്കൽ ചമതക്കാട് നരിക്കോട് വാഴമല ഭാഗങ്ങളിലേക്ക് തടസ്സരഹിതമായി യാത്ര സാധ്യമാവുകയും ചെയ്യും. അതുവഴി വാഴമല ടൂറിസത്തിനും ഈ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കും മുതൽകൂട്ടാവും.
6.70 കിലോമീറ്റർ നീളത്തിൽ, 5.50 മീറ്റർ വീതിയിൽ റോഡും അഞ്ചോളം കലുങ്കുകളുടെ പുനർ നിർമാണവും അവയോട് അനുബന്ധിച്ചുള്ള കോൺക്രീറ്റ് ഓവുചാലുകളുടെ നിർമാണവും, റോഡ് സൈഡ് സംരക്ഷണ ഭിത്തി നിർമാണവും, റോഡ് സുരക്ഷ പ്രവൃത്തികളുമാണ് ഈ പ്രവൃത്തിയിൽ പ്രധാനമായും ഉൾപെടുത്തിയിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് അംഗം ഉഷ രയരോത്ത്, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സക്കീന തെക്കയിൽ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ഷൈറിന, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലൻ കൊള്ളുമ്മൽ, മെമ്പർമാരായ എ കെ ഭാസ്കരൻ, കെ ഷൈമ, വി.പി. സുരേന്ദ്രൻ മാസ്റ്റർ, പാനൂർ അസിസ്റ്റന്റ് എഞ്ചിനീയർ കെ പി പ്രമോദ്, എ.പി. ഭാസ്കരൻ മാസ്റ്റർ, കെ.കെ. ദിനേശൻ മാസ്റ്റർ, പി. ദിനേശൻ, സജീവൻ യദുകുലം, കെ കെ ബാലൻ, മുകുന്ദൻ മാസ്റ്റർ, അഡ്വ. പി.പി. അശോക് കുമാർ, പി.കെ. രാജൻ, ചിറ്റാരത്ത് മഹമ്മൂദ് എന്നിവർ സംസാരിച്ചു.
- Log in to post comments