അറിയിപ്പുകൾ
*തെളിവെടുപ്പ് യോഗം*
സംസ്ഥാനത്തെ ഫിഷ് പീലിംഗ്, ഫിഷ് കാനിംഗ്, ഫ്രീസിംഗ് & എക്സ്പോർട്ടിംഗ് തുടങ്ങിയ മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾക്കു വേണ്ടിയുളള തെളിവെടുപ്പ് യോഗം നവംബർ ആറിന് നടക്കും. രാവിലെ 11ന് എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് ഹാളിലാണ് തെളിവെടുപ്പ്. യോഗത്തിൽ ജില്ലയിൽ ഈ മേഖലയിൽ പ്രവർത്തിച്ച് വരുന്ന ട്രേഡ് യൂണിയൻ, തൊഴിലുടമ, തൊഴിലാളി പ്രതിനിധികൾ പങ്കെടുക്കണമെന്ന് എൻഫോഴ്സ്മെൻ്റ് ജില്ലാ ലേബർ ഓഫീസർ(ഫോഴ്‌സ്മെൻ്റ്) പി എൻ ബിജുമോൻ അറിയിച്ചു.
ഫോൺ -8547655267
*ബോധവൽക്കരണ സെമിനാർ*
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 7ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒന്ന് വരെ കാക്കനാട് സൈനിക റെസ്റ്റ് ഹൗസിലാണ് പരിപാടി നടക്കുന്നത്.
ഫോൺ- 0484-2422239
- Log in to post comments