Skip to main content

അറിയിപ്പുകൾ

 

 

*അപേക്ഷ ക്ഷണിച്ചു*

 

കേരള മീഡിയ അക്കാദമി കാക്കനാട് ഓഫീസില്‍ ഒഴിവുള്ള യുഡി ടൈപ്പിസ്റ്റ് തസ്തികയില്‍ അന്യത്രസേവന (ഡെപ്യൂട്ടേഷന്‍) വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 25. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം : സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030.

ഫോൺ - 0484 2422275, 0484 2422068 

 

*സെമിനാർ*

 

വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 7 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കാക്കനാട് സൈനിക റസ്റ്റ് ഹൗസിൽ സെമിനാർ നടക്കും. വിവിധ സൈനിക ക്ഷേമ, പുനരധിവാസ പദ്ധതികളെ കുറിച്ച് അറിയുന്നതിനും സംശയനിവാരണങ്ങൾക്കുമുള്ള അവസരം ഉണ്ടായിരിക്കും.

 ഫോൺ: 0484 2422239

 

*വാക്-ഇ൯-ഇ൯്റർവ്യൂ*

 

 കളമശേരി നഗരസഭ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താത്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് ഒക്ടോബർ 30 ഉച്ചയ്ക്ക് 12.00 ന് കളമശേരി നഗരസഭകാര്യാലയത്തിൽ വാക് -ഇ൯-ഇ൯്റർവ്യൂ നടത്തുന്നു. യോഗ്യത : എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ, പ്രവ്യത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ച്ച സമയത്തിന് അരമണിക്കൂർ മുമ്പേ ഹാജരാകേണ്ടതാണ്.

 

*വാക്-ഇ൯-ഇ൯്റർവ്യൂ*

 

 കളമശേരി പ്രഥമികാരോഗ്യ കേന്ദ്രത്തിലേക്ക് താൽ കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനു വാക്-ഇ൯-ഇ൯്റർവ്യൂ ഒക്ടോബർ 30-ന് രാവിലെ 11.00 ന് നഗരസഭ കാര്യാലയത്തിൽ നടത്തുന്നു. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ അംഗീകൃത ഫാർമസി ഡിപ്ലോമയും, രജിസ്ട്രേഷനും ഉണ്ടാകണം.പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കൂടിക്കാഴ്ച്ച സമയത്തിന് അരമണിക്കൂർ മുമ്പേ ഹാജരാകേണ്ടതാണ്.

 

*എം എസ് സി നഴ്‌സിംഗ് കോഴ്‌സിൽ ഒഴിവ്*

 

എറണാകുളം ഗവ. നഴ്സിംഗ് കോളേജിൽ എം എസ് സി മെൻ്റൽ ഹെൽത്ത് നഴ്‌സിംഗ് സ്പെഷാലിറ്റിയിൽ ഒരു ഒഴിവ്. പ്രവേശന പരീക്ഷ കമ്മീഷണറുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപര്യമുള്ള വിദ്യാർത്ഥികൾ (കാ൯ഡിഡേറ്റ് ഡാറ്റ ഷീറ്റ് ഉൾപ്പടെ) ഒക്ടോബർ 30 രാവിലെ 11 ന് അസൽ രേഖകളുമായി എറണാകുളം ഗവ. നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാൾ മുൻപാകെ നേരിട്ട് ഹാജരാകണം.

 

ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു*

 

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറു മുതല്‍ എട്ടു വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല. 

 

ജേണലിസം, മോജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്ട൯്റ് റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടി തൊഴില്‍ സാധ്യതയുള്ള സര്‍ക്കാര്‍ അംഗീകൃത യോഗ്യത നേടാം. 

 

 ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ www.kma.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. https://forms.gle/Vxyk4Z4FrR8DwMUv9 ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. അവസാന തിയതി നവംബര്‍ 15.

വിലാസം - സെക്രട്ടറി , കേരള മീഡിയ അക്കാദമി , കാക്കനാട്, കൊച്ചി 682030

ഫോണ്‍: 0484 2422275, 2422068, 9388959192,04712726275 . 

 

*ക്വട്ടേഷൻ/ലേലം*

മുനമ്പം ഫിഷിംഗ് ഹാർബർ മാനേജ്‌മെൻ്റ്' സൊസൈറ്റിയുടെ മത്സ്യക്കച്ചവടക്കാരുടെ ക്രെയ്റ്റ് സൂക്ഷിക്കുന്നതിനുള്ള ഷെഡിലെ നാലാം നമ്പർ മുറി നവംബർ 15 മുതൽ 2026 നവംബർ 14 വരെ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫോൺ:- 0484 2397370

 

*ഇ-ടെ൯ഡർ ക്ഷണിച്ചു*

മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിലെ പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് പൂർത്തീകരിക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും റീ-ടെ൯ഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യലയത്തിൽ ലഭ്യമാണ്.

date