Skip to main content

സേഫ് പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടിവര്‍ഗ വിഭാഗങ്ങളുടെ ഭവന പൂര്‍ത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള സേഫ് (സെക്യുയര്‍ അക്കോമൊഡേഷന്‍ ആന്റ് ഫസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതിയിലേയ്ക്ക് ഇടുക്കി ഐ.റ്റി.ഡി.പി. ഓഫീസിന്റെ പരിധിയിലുള്ള പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ടര ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനം ഉള്ളവരും 2006 ഏപ്രില്‍ 1 ന് ശേഷം വീട് നിര്‍മ്മിച്ചതും 2020 ഏപ്രില്‍ 1 ന് ശേഷം ഭവന പുനരുദ്ധാരണത്തിനോ, ഭവന നിര്‍മ്മാണത്തിനോ ധനസഹായം കൈപ്പറ്റാത്തവരുമായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ അവരുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പരിധിയിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നവംബര്‍ 15 ന് 5 മണിയ്ക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in. ഫോണ്‍: 04862 222399

 

date