Skip to main content

അധ്യാപക നിയമനം

കോട്ടയം: ഒളശ്ശ സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഒക്ടോബര്‍ 31ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. എച്ച്.എസ്.ടി.(ഹിന്ദി)-1, സംഗീത അധ്യാപകന്‍-1, ഉപകരണസംഗീതം അദ്ധ്യാപകന്‍ - 1 (കാഴ്ചപരിമിതര്‍ക്ക് വേണ്ടി നീക്കിവെച്ചത്, ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും) എന്നിങ്ങനെയാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍  ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  സ്‌കൂള്‍ ഓഫീസില്‍ എത്തണം. വിശദവിവരത്തിന് ഫോണ്‍: 9400774299,9544118933.

date