Skip to main content

ഭിന്നശേഷി കലോത്സവം

ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഉണര്‍വ് -ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ അധ്യക്ഷയായി. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആതിര ജയന്‍, ചെന്നീര്‍ക്കര ഡിവിഷന്‍ അംഗം അഭിലാഷ് വിശ്വനാഥ്, മല്ലപ്പുഴശ്ശേരി ഡിവിഷന്‍ അംഗം ജിജി ചെറിയാന്‍ മാത്യു, ചെറുകോല്‍ ഡിവിഷന്‍ അംഗം പി വി അന്നമ്മ, ഓമല്ലൂര്‍ ഡിവിഷന്‍ അംഗം വി ജി ശ്രീവിദ്യ, ശിശു വികസന പദ്ധതി ഓഫീസര്‍ സി ഡി സൂസമ്മ എന്നിവര്‍ പങ്കെടുത്തു.

date