Skip to main content

വനിതാ കമ്മീഷൻ അദാലത്ത്:ആദ്യദിനം 28 പരാതികളിൽ പരിഹാരം

 

 

കേരള വനിതാ കമ്മീഷന്‍ അദാലത്തിൽ 28 പരാതികൾക്ക് പരിഹാരം. രണ്ട് ദിവസങ്ങളിലായി കമ്മീഷൻ അധ്യക്ഷ, പി.സതീദേവിയുടെ നേതൃത്വത്തില്‍ എറണാകുളം വൈഎംസിഎ ഹാളില്‍ നടക്കുന്ന അദാലത്തിന്റെ ആദ്യ ദിനം 90 പരാതികളാണ് പരിഗണിച്ചത്. നാല് പരാതികളില്‍ റിപ്പോര്‍ട്ട് തേടി. പുതുതായി ഒരു പരാതി സ്വീകരിച്ചു. 

 

കമ്മീഷൻ മെമ്പർമാരായ അഡ്വ. ഇന്ദിര രവീന്ദ്രൻ, എലിസബത്ത് മാമൻ മത്തായി, വി ആർ മഹിളാമണി, കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, പാനൽ അഭിഭാഷകരായ അഡ്വ. സ്മിത ഗോപി, അഡ്വ. കെ വി രാജേഷ്, അഡ്വ വി എ അമ്പിളി, കൗൺസിലർ ബി പ്രമോദ് എന്നിവർ പരാതികൾ കേട്ടു. അദാലത്ത് ഇന്ന് (ഒക്ടോബർ 30) തുടരും.

date